ദുബായ്: കാസർകോട് മാങ്ങാട് സ്വദേശി മൊയ്ദീന്‍ കുഞ്ഞി സിലോണ്‍ (73) ദുബായിൽ അന്തരിച്ചു. മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ എംഡിയായിരുന്നു. കേരളത്തിലും പുറത്തുമായി ഒട്ടേറെ മതസ്ഥാപനങ്ങള്‍ നിര്‍മിച്ചു നല്‍കിയ മൊയ്ദീന്‍ കുഞ്ഞി സിലോണ്‍ ജീവകാരുണ്യമേഖലയില്‍ സജീവമായിരുന്നു. മൃതദേഹം സോനപുർ മസ്ജിദിൽ കബറടക്കും. ഭാര്യ: പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമദ്, സൗദ് ഷബീർ, ഫഹ്ദ് ഫിറോസ്, റെസാറാ ഷിദ്, ജുഹൈനാ അഹമദ്, ആമിര്‍ അഹമദ്.
