കണ്ണൂർ: വിവാഹ വാഗ്ദാനം നല്‍കി 15കാരിയെ ലോഡ്ജില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഴീക്കോട് കാപ്പക്കടവിലെ മറിയംബി മന്‍സിലില്‍ ബി. ഫര്‍ഹാനെ (21) ആണ് മട്ടന്നൂര്‍ എസ്.ഐ: സി.പി ലിനേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരിയാണ് പീഡനത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ കണ്ണൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ബേക്കറി സ്ഥാപനത്തിലെ വാഹനത്തിന്റെ ഡ്രൈവറാണ് ഫര്‍ഹാന്‍. ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതോടെയാണ്പെൺകുട്ടി പൊലീസിൽ പരാതി നൽകിയത് .
