മംഗളൂരു: 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതിയെ മാല്‍പെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ജെപ്പു മാര്‍ക്കറ്റിലെ മുഹമ്മദ് സമീര്‍ എന്നയാളാണ് പിടിയിലായത്. മോഷണം നടത്തിയ ശേഷം പ്രതി കഴിഞ്ഞ 14 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. മംഗളൂരുവില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
