മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജമാല്‍ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം പൊലീസാണ് ജമാല്‍ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാല്‍ കരിപ്പൂര്‍. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
