നാദാപുരം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ പൊലീസ്അറസ്റ്റ് ചെയ്തു. മാഹി കല്യാട് സ്വദേശിയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുമായ ശ്രാവണ്‍ ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അമ്മയ്‌ക്കൊപ്പം ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ശ്രാവണിനെ അറസ്റ്റ് ചെയ്തത്.







