കണ്ണൂര്‍: കര്‍ണ്ണാടകയിലെ ആടുമോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ആലക്കോട്, മണക്കടവ്, ചീക്കോട്ടെ ഒളവത്തൂര്‍ ഉന്മേഷിനെയാണ് ആലക്കോട് പൊലീസിന്റെ സഹായത്തോടെ കര്‍ണ്ണാടക, ബെല്ലാരി പൊലീസ് അറസ്റ്റു ചെയ്തത്.
ബെല്ലാരിയിലെ ഫാമില്‍ നിന്നു ആടുകളെ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയാണ്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാര്‍ത്തികപുരത്തെ ഹോട്ടലില്‍ കയറി പണം ആവശ്യപ്പെട്ട് അതിക്രമം കാണിച്ചു. ഈ കേസില്‍ ആലക്കോട് പൊലീസില്‍ ഉന്മേഷിനെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ ആണ് ബെല്ലാരിയിലെ കേസില്‍ മുങ്ങി നടക്കുന്ന പ്രതിയാണെന്നു വ്യക്തമായത്.
