കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മൂന്നാഴ്ചയോളമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുളിക്കുന്നതിനിടയിലാണ് യുവാവിനു രോഗം വന്നതെന്നു കരുതുന്നു. എന്നാല്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനു രോഗം ഉണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല.
ഏതാനും ദിവസം മുമ്പ് താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് കുട്ടിക്ക് രോഗബാധ ഉണ്ടായതെന്നു സംശയിക്കുന്നു. കുട്ടി കുളിക്കാന്‍ ഇറങ്ങിയ കുളത്തില്‍ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
