തിരുവനന്തപുരം: ഇരുനില വീടിന് മുകളില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ സ്വദേശി അഖില്‍ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ പേയാട് അലക്കുന്നം ഭാഗത്താണ് സംഭവം. മറ്റൊരു തൊഴിലാളിക്കൊപ്പമാണ് എസി സ്ഥാപിക്കാനായി അഖില്‍ എത്തിയത്. ഇരുനില വീടിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍ വഴുതി വീടിന്റെ സണ്‍ഷെയ്ഡില്‍ തട്ടി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന യൂണിറ്റ് അഖിലിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
