മലപ്പുറം: നിലമ്പൂര്‍ മണലോടിയില്‍ നവദമ്പതികള്‍ മരിച്ചനിലയില്‍. രാജേഷ്(23), അമൃത(18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷംകഴിച്ചും അമൃത തൂങ്ങിയനിലയിലുമായിരുന്നു. രണ്ടുമാസം മുന്‍പായിരുന്നു വിവാഹം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് പൊലീസെത്തി തുടര്‍നടപടികളാരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. വിവാഹശേഷം ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
