തളിപ്പറമ്പ്: പോക്സോ കേസില്‍ തൈര് വ്യാപാരി അറസ്റ്റില്‍. തളിപ്പറമ്പ് മാര്‍ക്കറ്റിലെ തൈര് വ്യാപാരി കീഴാറ്റൂരിലെ കെ.വി മധുസൂദനനെ(54)യാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ പി.ബാബുമോന്‍, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആഗസ്ത് 10 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടില്‍ പോയ മധുസൂതനന്‍ അവിടെ വന്ന അയല്‍വീട്ടിലെ 10 വയസായ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മാതാവാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. തളിപ്പറമ്പ് മാര്‍ക്കറ്റിലെ മധുസൂദന ഡയറി ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്.
