കല്യാണം നടത്തി തരുന്നില്ല, പ്രണയത്തിന് തടസം നിന്നു; ആലപ്പുഴയിൽ മകൻ പിതാവിനേയും മാതാവിനെയും കൊന്നത് പക മൂലം

ആലപ്പുഴ: ആലപ്പുഴയിൽ മകൻ പിതാവിനേയും മാതാവിനെയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ തങ്കരാജനേയും 69 കാരി ആഗ്‌നസിനേയും വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മകൻ ബാബു കുത്തിക്കൊന്നത്. പച്ചക്കറിക്കടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാവ് ഇതിനെ എതിർത്തു. ഇതോടെ അവരോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും ചോദ്യംചെയ്യലിൽ ബാബു പറഞ്ഞു. ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുക പതിവായിരുന്നു. മദ്യപിക്കാൻ പണമാവശ്യപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ ബാബുവിനെതിരെ മാതാവ് പരാതി നൽകുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയും ഇത്തരത്തിൽ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ ബാബു, 100 രൂപ ആവശ്യപ്പെട്ടെങ്കിലും അത് രണ്ടു പേരും കൊടുത്തില്ല. ഇതിൽ ക്ഷുഭിതനായി ആദ്യം മാതാവിനെയും പിന്നീട് പിതാവിനെയും കുത്തിക്കൊല്ലുകയായിരുന്നു. ശേഷം പിതാവിന്റെ മൃതദേഹം മടിയിൽവെച്ച് കരഞ്ഞെന്നും പുറത്തിറങ്ങി സഹോദരിയെയും അയൽവാസികളെയും അറിയിച്ചെന്നും മൊഴിയിൽ പറയുന്നുണ്ട്. അതേസമയം കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാബുവിനെ ബാറിൽനിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിലെ തിരച്ചിലിൽ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പൊലീസ് കണ്ടെത്തി. കൊലയ്ക്കുശേഷം പ്രതി അടുത്ത ബാറിലേക്കുപോയ സൈക്കിളും കണ്ടെത്തി. പ്രതിയെ റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page