തളിപ്പറമ്പ്: മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് 13 വര്‍ഷം കിടപ്പിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ മരിച്ചു. തളിപ്പറമ്പ്, അരിയിലെ വള്ളേരി മോഹനന്‍(60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 12ന് ആണ് മോഹനന്‍ ആക്രമണത്തിനു ഇരയായത്. ആശാരിപണിക്കാരനായിരുന്നു. സംഭവ ദിവസം രാവിലെ മോഹനനെ വീട്ടില്‍ നിന്നു പിടിച്ചു കൊണ്ടുപോയി വെട്ടിനുറുക്കുകയായിരുന്നു. മരിച്ചെന്ന് കരുതി മോഹനനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചാണ് അക്രമിസംഘം രക്ഷപ്പെട്ടത്. മോഹനനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്‍ മിഥുനും അക്രമത്തിനു ഇരയായിരുന്നു.
13 വര്‍ഷമായി ചികിത്സയില്‍ കഴിയുകയായിരുന്ന മോഹനന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ മരണപ്പെട്ടത്.
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്.
സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാതമംഗലം പേരൂലില്‍.
