കാസര്‍കോട് /കണ്ണൂര്‍: കണ്ണൂരിലും കാസര്‍കോടും പാര്‍ടി കൊടിമരത്തില്‍ ദേശീയ പതാക കെട്ടിയതായി ആരോപണം. കൊല്ലംമ്പാറ സ്‌കൂളിന് സമീപമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തിലാണ് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ദേശീയ പതാക ഉയര്‍ത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ പതാക ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ കൊടിമരത്തില്‍ ഉയര്‍ത്തുവാന്‍ പാടില്ല എന്നതാണ് നിയമം. അങ്ങനെ ചെയ്താല്‍ അത് രാജ്യദ്രോഹ കുറ്റമാണ്. അറിഞ്ഞു കൊണ്ട് തന്നെ ദേശീയ പതാകയെ അപമാനിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കണ്ണൂരിലും സമാനമായ സംഭവം നടന്നു. ബിജെപി കൊടിമരത്തില്‍ ദേശീയപതാക കെട്ടി. കണ്ണൂര്‍ മുയിപ്രയിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഇന്ന് രാവിലെ ഉയര്‍ത്തിയത് ബിജെപിയുടെ കൊടിമരത്തിലാണ്. ഇത് ദേശീയ പതാകയോടുള്ള അനാദരവാണ് എന്നുചൂണ്ടിക്കാട്ടി ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കി. പരാതി പരിശോധിച്ച് വരികെയാണെന്നാണ് പൊലീസ് പറഞ്ഞു. പേരാവൂരില്‍ പാര്‍ട്ടി കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തി. മുസ്ലിം ലീഗിന്റെ ചിഹ്നം പ്രദര്‍ശിപ്പിച്ച കൊടിമരത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇത് വിവാദമായതോടെ പതാക അഴിച്ചുമാറ്റുകയായിരുന്നു.
