കാസര്‍കോട്: അച്ചാംതുരുത്തി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അച്ചാംതുരുത്തി കത്യന്റെമാട്ടുമ്മല്‍ എ.കെ രവീന്ദ്രന്റെയും പി.വി സുശീലയുടെയും മകന്‍ പിവി സുവീഷ്(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീലേശ്വരത്തെ ബേക്കറി കടയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഉച്ചക്ക് 2 മണിക്ക് പ്രിയദര്‍ശിനി ക്ലബ്ബ് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മൂന്നുമണിക്ക് വീട്ടിലെത്തിക്കും. സംസ്‌കാരം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍. ഭാര്യ: രശ്മി. സഹോദരന്‍ വൈശാഖ്(ആര്‍മി).
