കാസര്‍കോട്: ബേഡകത്ത് ഡി വൈ എഫ് ഐ നേതാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, പോളയിലെ വിനീഷ് (34)ആണ് ജീവനൊടുക്കിയത്. ബീംബുങ്കാല്‍ മേഖലാ പ്രസിഡണ്ടാണ്. വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയിലാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഡി വൈ എഫ് ഐ ബീംബുങ്കാല്‍ മേഖലാ പ്രസിഡണ്ടായ വിനീഷ് കുണ്ടംകുഴി ഫാര്‍മേഴ്‌സ് ബാങ്ക് ജീവനക്കാരന്‍ കൂടിയാണ്. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: നിര്‍മ്മല.
