കാസര്‍കോട്: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. ഉത്തംദാസ്, കുമ്പള കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.പി രമേശന്‍, ഹോസ്ദുര്‍ഗ്ഗ് പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.വി രാമചന്ദ്രന്‍, കാസര്‍കോട് കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ കെ.വി മധുസൂദനന്‍, ഡി.എച്ച്.ക്യു സബ് ഇന്‍സ്‌പെക്ടര്‍ ടി. തമ്പാന്‍, രാജപുരം പൊലീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.പി സുഗന്ധി, കാസര്‍കോട് ഡി.സി.ബി സിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ടി.എന്‍ സുരേഷ്, തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സി.പി.ഒ വി.കെ രതീഷ്, ചന്തേര പൊലീസ് സ്‌റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി.വി രഞ്ജിത്ത്, കാസര്‍കോട് ഡി.എച്ച്.ക്യു എസ്.സി.പി.ഒ കെ.ശ്രീജിത്ത്, കാസര്‍കോട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്അസിസ്റ്റന്റ് സബ് ഇന്‍സ് പെക്ടര്‍ എം. ഭാസ്‌കരന്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് എസ്.ഐ എം. മോഹനന്‍, കാസര്‍കോട് റെയില്‍വേ പൊലീസ്‌റ്റേഷന്‍ എസ്.ഐ എം.റെജികുമാര്‍, എസ്.സി.പി.ഒ പ്രകാശന്‍ മാന്ദ്യം വീട്ടില്‍, കാസര്‍കോട് വി.എ.സി.ബി യൂണിറ്റ് പി.സി ഡ്രൈവര്‍ കെ.വി ശ്രീനിവാസന്‍ എന്നിവര്‍ക്കാണ് കാസർകോട് ജില്ലയിൽനിന്ന് 2025ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.
