തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ അടുത്ത അഞ്ചു ദിവസം മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടു പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ വെള്ളിയാഴ്ച മഞ്ഞ അലര്‍ട്ടാണ്. വടക്കു പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലനുഭവപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ആന്ധ്രപ്രദേശ്- തെക്കന്‍ ഒഡീഷ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് അഞ്ചുദിവസത്തേക്കു മഴ സാധ്യതയെന്നും അറിയിപ്പില്‍ വ്യക്തമാക്കി. 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും 16 വരെ 50കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റുമാണ് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുള്ളത്.
