കാസര്‍കോട്: കാസര്‍കോട്ടെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട് നിട്ടടുക്കത്തെ എച്ച്.ബി സുധീര്‍(49) അന്തരിച്ചു. നിട്ടടുക്കം മാരിയമ്മ ക്ഷേത്രം ഭരണസമിതി മുന്‍ പ്രസിഡന്റും ട്രഷററുമായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മേലാങ്കോട്ട് പൊതുശ്മശാനത്തില്‍ നടക്കും. പരേതനായ എച്ച് ഭാസ്‌കരയുടെയും കലാവതിയുടെയും മകനാണ്. ഭാര്യ: നിര്‍മ സുധീര്‍(അധ്യാപിക). സഹോദരങ്ങള്‍: സുനിത, സുജാത(അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
