കുവൈറ്റില്‍ വിഷമദ്യം കഴിച്ച 10 പ്രവാസികള്‍ മരിച്ചു; മരിച്ചവരില്‍ മലയാളികളുണ്ടെന്ന് സൂചന

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിഷമദ്യം കഴിച്ച 10 പ്രവാസികള്‍ മരിച്ചു. മലയാളികളും മരിച്ചതായി സചനയുണ്ട്. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേര്‍ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അഹമ്മദി ഗവര്‍ണറേറ്റിലെ പല ഇടത്തായാണ് സംഭവം. പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്ന് വിഷബാധ ഏറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫര്‍വാനിയ ജഹ്‌റ, അദാന്‍ തുടങ്ങിയ ആശുപത്രികളില്‍ 15 ഓളം പേരെയാണ് പ്രവേശിപ്പിച്ചത്. ഇതില്‍ 10 പേര്‍ മരിച്ചെന്നാണ് വിവരം. ഗള്‍ഫ് മേഖലയില്‍ പൂര്‍ണ്ണ മദ്യനിരോധമുള്ള രാജ്യമാണ് കുവൈറ്റ്. അനധികൃതമായി നിര്‍മിച്ച മദ്യമാണ് ഇവര്‍ കുടിച്ചതെന്നാണ് നിഗമനം. മദ്യത്തില്‍ വിഷാംശമുള്ള മെഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മദ്യം എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമല്ല. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം: ആദൂര്‍, കാസര്‍കോട്, മേല്‍പ്പറമ്പ് സ്റ്റേഷനുകളില്‍ കേസെടുത്തു, പരവനടുക്കത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്, അക്രമം വ്യാപിക്കുന്നതില്‍ ആശങ്കയുമായി രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും

You cannot copy content of this page