കാസര്‍കോട്: തിങ്കളാഴ്ച രാത്രി കാണാതായ മലഞ്ചരക്ക് വ്യാപാരിയെ കടയുടെ മകളിലത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍, മങ്കയത്തെ ബെന്നി ജയിംസ് എന്ന ചാക്കോച്ചന്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മരണവീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങിയ ബെന്നി ജയിംസ് വീട്ടില്‍ എത്തിയിരുന്നില്ല. അന്വേഷണം തുടരുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ബെന്നി ജയിംസിന്റെ ഭാര്യ ഡെയ്‌സി 15 ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ഇതിലുള്ള മനോവിഷമമാകാം ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
മക്കള്‍: എബിന്‍(ദുബായി), ബിബിന്‍, സിബിന്‍. സഹോദരങ്ങള്‍: മോളി, സോളി, ജോളി, പരേതനായ ജോസഫ്. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 5ന് വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഫെറോന ദേവാലയ സെമിത്തേരിയില്‍ നടക്കും.
