കാസര്‍കോട്: ദേളി, കുന്നുപാറയില്‍ 21 കാരനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേളി, കുന്നുപാറയിലെ ദാമോദരന്റെ മകന്‍ ധനുഷ് (21) ആണ് മരിച്ചത്. പന്തല്‍ പണിക്കാരനാണ്.
തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച രാവിലെ എഴുന്നേറ്റു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.
ധനുഷ് മരണപ്പെട്ട വിവരമറിഞ്ഞതിനു ശേഷം പിതാവ് ദാമോദരനെ കാണാതായിരുന്നു. ഇയാളെ പിന്നീട് കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: ഗീത. സഹോദരങ്ങള്‍: ദീക്ഷിത്, ദിവ്യ.
