കാസര്‍കോട്: മുന്‍ കെ.പി.സി.സി അംഗവും നീലേശ്വരം ഗ്യാസ് ഏജന്‍സീസ് ഉടമയുമായ അഡ്വ. കെ.കെ നാരായണന്‍ (71) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
കോണ്‍ഗ്രസ് വിട്ട കെ.കെ നാരായണന്‍ അടുത്ത കാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം ചെയര്‍മാനായിരുന്നു.
കരിന്തളം, ആറളം സ്വദേശിയാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ആറളത്തെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കെ. സുശീല. മക്കള്‍: കാര്‍ത്തിക. മരുമകന്‍: ആദര്‍ശ് (ചെന്നൈ). സഹോദരങ്ങള്‍: ഡോ. ഗംഗാധരന്‍ (അബുദാബി), രാജ്‌മോഹന്‍ (കരിന്തളം), അഡ്വ. രത്‌നകുമാരി (മുംബൈ), ഗീത കരിമ്പില്‍ (ആറളം), നിര്‍മല കുമാരി, പരേതനായ ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍.
