ധര്‍മസ്ഥല: ധര്‍മസ്ഥലയിലെ കൂട്ടസംസ്‌കാര കേസില്‍ അജ്ഞാത പരാതിക്കാരന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കുഴിമാടം ഖനന അന്വേഷണത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച അന്വേഷണം നിറുത്തിവച്ചു. കേസന്വേഷിക്കുന്ന പ്രത്യേക ടീമിലെ കമ്മിഷണര്‍ സ്റ്റെല്ലാ വര്‍ഗീസും അംഗങ്ങളും പുലര്‍ച്ചെ ബല്‍ത്തങ്ങാടി എസ്‌ഐടി ഓഫീസിലെത്തിയെങ്കിലും പരാതിക്കാരനെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരനെ കാണാതിരുന്നത് കേസില്‍ അനിശ്ചിതത്വമുണ്ടാക്കിയെന്ന് അധികൃതര്‍ പറയുന്നു. ബുധനാഴ്ച 60 ഓളം പേര്‍ വരുന്ന സംഘം 4 യൂട്യൂബര്‍മാരെയും 4 മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ചിരുന്നു. ഗുരുരനിലയിലായ ആള്‍ ചികില്‍സയിലാണ്.
