നീലേശ്വരം റെയില്‍വെ വികസനം: സമഗ്ര നിര്‍ദ്ദേശങ്ങളുമായി നഗരസഭ

നീലേശ്വരം: നീലേശ്വരം റെയില്‍വെ സ്റ്റേഷന്‍ വികസന കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സ്റ്റേഷന്‍ സന്ദര്‍ശിച്ച പാലക്കാട് ഡിവിഷന്‍ മാനേജര്‍ക്ക് റെയില്‍വെ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ടു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിവേദനം നല്‍കി. പല ട്രെയിനുകള്‍ക്കും നിലവില്‍ നീലേശ്വരത്ത് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ കിഴക്കന്‍ മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഏഴ് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും ജനങ്ങള്‍ യാത്രാ ദുരിതം അനുഭവിക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് നീ ലേശ്വരത്തു സ്റ്റോപ്പ് അനുവദിക്കണം. ചെന്നൈ മെയിലിനും സ്റ്റോപ്പ് വേണം. പ്ലാറ്റ്‌ഫോം വികസിപ്പിക്കണം. പ്ലാറ്റ്‌ഫോമിന് മുഴുവന്‍ മേല്‍ക്കൂര സ്ഥാപിക്കണം. …

ഫാംഹൗസില്‍വച്ച് എസ്‌ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യപ്രതിയെ പൊലീസ് വെടിവച്ചു കൊന്നു

തിരുപ്പൂര്‍: എംഎല്‍എയുടെ ഫാം ഹൗസില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ (എസ്എസ്ഐ) എം ഷണ്‍മുഖവേലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മണികണ്ഠനെ(30)യാണ് പൊലീസ് തെളിവെടുപ്പിനിടെ വെടിവച്ചുകൊന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അക്രമത്തിന് ശ്രമിക്കുമ്പോള്‍ പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി പൊലീസ് മണികണ്ഠനെ കൊണ്ടുപോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് …

വ്യാപാരിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു തള്ളിയിട്ടു കൊന്ന കേസ്; പുല്ലൂര്‍ സ്വദേശിയായ കരാറുകാരന്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വ്യാപാരിയെ തള്ളിയിട്ടു കൊന്ന കേസില്‍ കരാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്ലൂര്‍ സ്വദേശിയായ നരേന്ദ്രനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ വധശ്രമത്തിനു കേസെടുക്കുകയും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. ഇതിനിടയിലാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വെള്ളിക്കോത്ത്, പെരളത്തെ റോയ് ജോസ്ഫ് ഏഴുപ്ലാക്കല്‍(45) വ്യാഴാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.ആഗസ്ത് മൂന്നിന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് റോയി ജോസഫിനെ മാവുങ്കാല്‍, …

സുലോചന കൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു ; എസ്.പി. പി.ബാലകൃഷ്ണൻ നായരും സംഘവുംകിണർ പരിശോധിച്ചു

പയ്യന്നൂർ: പയ്യന്നൂരിൽ വൻ ചർച്ചകൾക്ക് ഇടയാക്കിയ സുലോചന (76) കൊലക്കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. എസ്.പി.പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ് പി എം.വി. അനിൽകുമാർ ആണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എസ് പി യും സംഘവും മൃതദേഹം കാണപ്പെട്ട കിണറും പരിസരവും പരിശോധിച്ചു. 2024 ഒക്ടോബർ രണ്ടിനാണ് സുലോചനയെ പയ്യന്നൂർ , കൊറ്റിയിലെ വീട്ടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴുത്തിൽ ഉണ്ടായിരുന്ന അഞ്ചു പവൻ …

‘ജനഗല്‍സ’ ഗോത്രോത്സവത്തിന് കുറ്റിക്കോലില്‍ നാളെ തുടക്കമാകും

കാസര്‍കോട്: തദ്ദേശീയ ജനതയുടെ അന്തര്‍ദ്ദേശീയ ദിനാഘോഷവും ജനഗല്‍സ(ജനങ്ങളുടെആഘോഷം) പ്രോജക്ടിന്റെ ഉദ്ഘാടനവും നാളെയും മാറ്റന്നാളുമായി കുറ്റിക്കോലില്‍ നടക്കും.വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും.എം.എല്‍.എ.സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍.എം.പി, എം.എല്‍.എ.മാരായ എ.കെ.എം.അഷറഫ്, എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയാകും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ എച്ച്.ദിനേശന്‍.ഐഎ.എസ്ആമുഖഭാഷണവും, സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ഡോ.ബി. ശ്രീജിത്ത് പദ്ധതി വിശദീകരണവുംനടത്തും. തുടര്‍ന്ന് ഗോത്രകലയായ മംഗലം കളിയുടെ അവതരണം നടക്കും. …

കൗമാരക്കാരൻ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരിച്ചു: രണ്ട് സ്ത്രീകൾക്കെതിരെ കേസ്

പി പി ചെറിയാൻ റാന്റോൾഫ് കൗണ്ടി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ഒരു കൗമാരക്കാരൻ മരിച്ച സംഭവത്തിൽ രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.കുട്ടിയുടെ അമ്മയായ കാരി ജോ ഗ്രേവ്സ് (36), ആമി ലീ ലോക്ലിയർ (42) എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ മെയിൽ ആഷെബോറോയിലെ ഒരു വീട്ടിൽ കൗമാരക്കാരനെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അന്വേഷണത്തിൽ വീട്ടിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെത്തി.ജൂലൈയിൽ ഗ്രാൻഡ് ജൂറി …

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വില കൂടും; കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപ്

പി പി ചെറിയാൻ വാഷിംഗ്ടൺ: കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. അമേരിക്കയിൽ ചിപ്പ് നിർമ്മിക്കുന്ന കമ്പനികളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഈ നീക്കം. കോവിഡ് മഹാമാരിയുടെ സമയത്ത് ചിപ്പുകളുടെ ക്ഷാമം കാരണം വാഹനങ്ങളുടെ വില വർദ്ധിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്തിരുന്നു. പുതിയ …

കാസര്‍കോട് പൊലീസ് സബ് ഡിവിഷനില്‍ വീണ്ടും എ.എസ്.പി തസ്തിക; എം.നന്ദഗോപന്‍ ഐ.പി.എസിനെ നിയമിച്ചു; എം സുനില്‍ കുമാറിനും ഡോ.വി.ബാലകൃഷ്ണനും അനില്‍കുമാറിനും അഡീഷണല്‍ എസ്.പി.മാരായി സ്ഥാനകയറ്റം

കാസര്‍കോട്: കാസര്‍കോട് പൊലീസ് സബ് ഡിവിഷന്‍ തലപ്പത്ത് വീണ്ടും എ.എസ്.പി. ഡിവൈ.എസ്.പിയായിരുന്ന സി.കെ. സുനില്‍ കുമാറിനെ മാറ്റി എം. നന്ദഗോപന്‍ ഐ.പി.എസിനെ എ.എസ്പിയായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച്ച പുറത്തിറങ്ങി.ഇതിനിടയില്‍ കാസര്‍കോട് ജില്ലക്കാരായ മൂന്നു ഡിവൈ.എസ്.പി മാര്‍ക്ക് അഡീഷണല്‍ എസ്.പിമാരായി സ്ഥാനകയറ്റം ലഭിച്ചു.കാസര്‍കോട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പിയും നീലേശ്വരം സ്വദേശിയുമായഎം. സുനില്‍കുമാര്‍, ഡോ.വി.ബാലകൃഷ്ണന്‍, കണ്ണൂര്‍ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി എം.വി അനില്‍കുമാര്‍ എന്നിവര്‍ക്കാണ് സ്ഥാനകയറ്റം ലഭിച്ചത്. ഇവരില്‍ ഡോ.വി.ബാലകൃഷ്ണന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് …

ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ അന്തരിച്ചു

ഡാലസ്: ഫിലിപ്പ് വര്‍ഗീസ് കളത്തില്‍ അന്തരിച്ചു. ഫോമാ നേതാവും മുന്‍ ജോയിന്റ് സെക്രട്ടറിയും മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായ സ്റ്റാന്‍ലി കളത്തിലിന്റെ പിതാവാണ്.ഡിമലയാളി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ അനുശോചിച്ചു.

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ് പ്രയര്‍ മീറ്റിംഗ് 11ന്

ന്യൂയോര്‍ക്: നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനം സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 11നു രാത്രി 8ന് സൂം പ്രയര്‍ മീറ്റിംഗ് നടത്തും. റവ. ആശിഷ് തോമസ്,(വികാര്‍ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്) മുഖ്യ സന്ദേശം നല്‍കും.കൂടുതല്‍വിവരങ്ങള്‍ക്കു റവ. ജോയല്‍ എസ് തോമസ് (ഭദ്രാസന സെക്രട്ടറി),റവ. ഡോ. പ്രമോദ് സക്കറിയ (വൈ. പ്രസി.), ഈശോ മാളിയക്കല്‍ (സെക്ര.),സി.വി. സൈമണ്‍കുട്ടി (ട്രഷ.)ബന്ധപ്പെടണം.

ബസ് കാത്തുനിന്നവര്‍ക്കു നേരെ മിനിവാന്‍ ഇടിച്ചുകയറി; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ നിയന്ത്രണം വിട്ട മിനിവാന്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരം. വ്യാഴാഴ് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട വാന്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പിന്നാലെ സമീപത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്കും വാന്‍ ഇടിച്ചുകയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.ക്രോസ് ആശുപത്രിയിലെ നഴ്‌സാണ് മരിച്ച സോണിയ. അപകടത്തില്‍ ഓട്ടോ …

ജില്ലാ ആശുപത്രി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായി പരാതി; പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ കേസ്

കാസര്‍കോട്: കാഞ്ഞങ്ങാട്, ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാആശുപത്രിയില്‍ താല്‍ക്കാലിക സെക്യൂരിറ്റി കം ഡ്രൈവറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി. അജാനൂര്‍, ഇട്ടമ്മല്‍, കുശാല്‍ നഗറിലെ രാജീവന്റെ പരാതിയില്‍ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു പരാതിക്കാരന്‍. ഈ സമയത്ത് എത്തിയ സി.കെ. അരവിന്ദാക്ഷന്‍ അനുമതി ഇല്ലാതെ അകത്തു കടക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് ഹൊസ്ദുര്‍ഗ്ഗ് …

കളളന് പൊന്നും വേണ്ട പണവും വേണ്ട; കട കുത്തിത്തുറന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ, ചാക്കിലാക്കി സ്ഥലം വിട്ടു

ആലുവ: തോട്ടമുഖം പാലത്തിന് സമീപം കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്‍ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ. ആദ്യം കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി. നേരെ കണ്‍മുന്നില്‍ക്കണ്ടത് വെളിച്ചെണ്ണ കുപ്പികള്‍, മുഴുവന്‍ ചാക്കിലാക്കി കള്ളന്‍ കടന്നുകളയുകയായിരുന്നു. ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തന്‍പുരയില്‍ അയൂബ് നടത്തുന്ന ‘ഷാ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ്’ കടയിലാണ് വെളിച്ചെണ്ണ മോഷണം നടന്നത്. കടയിലെ 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 …

ഷൊര്‍ണൂര്‍-കണ്ണൂര്‍, കോയമ്പത്തൂര്‍-കണ്ണൂര്‍ ട്രെയിനുകള്‍ മംഗലാപുരം വരെ നീട്ടുന്നതു പരിഗണനയിലെന്നു റയില്‍വേ ഡിവിഷണല്‍ മാനേജര്‍; പാസഞ്ചേഴ്‌സ് അസോസിയേഷനെ ചര്‍ച്ചക്കു ക്ഷണിച്ചു

കാസര്‍കോട്: കോയമ്പത്തൂര്‍-കണ്ണൂര്‍, ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിനുകള്‍ മംഗലാപുരം വരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്നു റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ മധുകര്‍ റോട്ട് കാസര്‍കോട്ട് പറഞ്ഞു. പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.പരശുരാം എക്‌സ്പ്രസ് കോഴിക്കോട് ഒരു മണിക്കൂര്‍ വെറുതെ പിടിച്ചിടുന്നത് ഒഴിവാക്കണം. വൈകിട്ട് ഏഴര കഴിഞ്ഞാല്‍ കാസര്‍കോട്ടു നിന്നു ഷൊര്‍ണൂരിലേക്കു ട്രെയിനില്ലാത്ത അവസ്ഥയാണ്.കണ്ണൂരില്‍ നിര്‍ത്തിയിടുന്ന 11 ട്രെയിനുകളില്‍ രണ്ടെണ്ണം മഞ്ചേശ്വരം വരെ പോയി മടങ്ങാനുളള സംവിധാനമേര്‍പ്പെടുത്തണമെന്നും പാസഞ്ചര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഓട്ടോ …

ആഭരണപ്രിയര്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും തിരിച്ചടി; ടോപ് ഗിയറില്‍ സ്വര്‍ണവില, വീണ്ടും റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 160 രൂപ വര്‍ധിച്ചതോടെ 75,200 രൂപയാണ് ഇന്ന് വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 9,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23 ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 …

വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങികിടക്കുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കാസർകോട്: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തിൽ കേസെടുത്ത ചിറ്റാരിക്കാൽ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ലിനേഷ് (41) എന്നയാളാണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസം രാത്രി 1.30 ന് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ലിനേഷ് വീട്ടിൽ അതി ക്രമിച്ച് കയറി ഉറങ്ങികിടക്കുകയായിരുന്ന 45 കാരിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് കേസ്. യുവതി ബഹളം വച്ചതോടെ അക്രമി ഓടി രക്ഷപെട്ടു. പിന്നീട് പൊലീസെത്തിയാണ് പിടികൂടിയത്.

ബന്ധു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുത്തില്ല; മലയാളി ദമ്പതികള്‍ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍

ആലപ്പുഴ: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27നാണ് സംഭവം. പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ച മൂലം മരണം സംഭവിച്ചെന്നാണു സൂചന. ഇരുവരും മാത്രമാണു വീട്ടില്‍ താമസിച്ചുവരുന്നത്. ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ …

ചെങ്കള, നാലാംമൈലില്‍ പട്ടാപ്പകല്‍ കവര്‍ച്ച; വീട്ടില്‍ നിന്നു 15 പവനും അര ലക്ഷം രൂപയും കവര്‍ന്നു

കാസര്‍കോട്: ചെങ്കള, നാലാം മൈലില്‍ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണവും അര ലക്ഷം രൂപയും കവര്‍ന്നു. കെ.എ. സത്താറിന്റെ റൗസാത്ത് മന്‍സിലിലാണ് ബുധനാഴ്ച കവര്‍ച്ച നടന്നത്. സത്താറും കുടുംബവും വീടുപൂട്ടി ചൂരിയിലുള്ള സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകള്‍ കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.