ഹരിയാന: ഗുരുഗ്രാമില്‍ ഒരു ടാക്‌സി കാത്തുനിന്ന തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതി പരാതിപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ജയപ്പൂരില്‍ നിന്ന് വരികയായിരുന്ന യുവതി ടാക്‌സി കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു സംഭവമെന്ന് പരാതിയില്‍ പറഞ്ഞു. സോണി സിങ് എന്ന മോഡല്‍ സംഭവത്തിന്റെ ദൃശ്യം പകര്‍ത്തി. അതിന് ശേഷം പൊലീസിലും വനിതാ ഹെല്‍പ്പ് ലൈനിലും വിളിച്ചെങ്കിലും ഇരുവരും ഫോണ്‍ എടുത്തില്ലെന്ന് അവര്‍ പറഞ്ഞു. യുവതി പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍മീഡിയിയില്‍ പോസ്റ്റുചെയ്തതോടെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്ത് 2ന് ജയപ്പൂരില്‍ നിന്ന് തന്റെ വീട്ടിലേക്ക് ഒരു വാടക കാര്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ രാജീവ് ചൗക്കിലെത്തിയപ്പോള്‍ കാര്‍ ഡ്രൈവര്‍ സോണി സിങിനെ അവിടെയിറക്കി. അവിടെ നിന്ന് മറ്റൊരു വാടകവാഹനത്തിന് കാത്തുനില്‍ക്കുന്നതിനിടയില്‍ തന്റെ അടുത്തേയ്ക്ക് ഒരു പുരുഷന്‍ വന്നു. അടുത്തെത്തിയപ്പോള്‍ കുറച്ചുനേരം തനിക്ക് ചുറ്റും നടന്നു. അതിന് ശേഷം കണ്ണടയ്ക്കാതെ തന്നെ നോക്കി നിന്നു. ആദ്യം ഇത് അവഗണിച്ചു. അപ്പോള്‍ അയാള്‍ പാന്റിന്റെ സിബ്ബ് ഊരി. പിന്നെ തന്നെ നോക്കി തന്റെ മുന്നില്‍ നിന്നുക്കൊണ്ട് അയാള്‍ സ്വയംഭോഗം ചെയ്‌തെന്ന് സോണി സിങ് പറഞ്ഞു. ബോധപൂര്‍വമാണ് അയാളിത് ചെയ്തതെന്നും പൊതുവഴിയില്‍ താന്‍ സുരക്ഷിതയല്ലെന്നും ഭയപ്പെട്ടു. തന്നില്‍ വെറുപ്പും ഭീതിയും ഇത് ഉളവാക്കിയെന്നും അവര്‍ പറയുന്നു. ഈ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് തന്നെ വിളിച്ചു. സ്റ്റേഷനിലേക്ക് എത്തണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവരങ്ങള്‍ നല്‍കണമെന്നും പറഞ്ഞു. ആഗസ്ത് 6ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വീണ്ടും വിളിച്ചുപറഞ്ഞു. കുറ്റവാളിയെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചതായി സോണിസിങ് വെളിപ്പെടുത്തി.
