കണ്ടെയ്‌നറില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച വന്‍ മദ്യശേഖരം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളും ജനറല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് കസ്റ്റംസും ചേര്‍ന്നു പിടിച്ചു. സംഭവത്തില്‍ ഇന്ത്യക്കാരായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഗള്‍ഫിലെ ഷുഹൈബ് തുറമുഖത്തുന്ന് കപ്പല്‍ വഴി കണ്ടെയ്‌നര്‍ എത്തിയതില്‍ സംശയിച്ചായിരുന്നു പരിശോധന. പരിശോധനയില്‍ കണ്ടെയ്‌നറിനുള്ളില്‍ മദ്യ കുപ്പികളിലും കവറുകളിലുമാക്കി മദ്യം ഒളിപ്പിച്ചത് കണ്ടെത്തിയ അന്വേഷണ സംഘം കപ്പല്‍ നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പോകാന്‍ അനുവദിച്ചു. അഹമ്മദിയിലെ ഒരു വെയര്‍ ഹൗസിലെത്തിയ ഉദ്യോഗസ്ഥ സംഘം കണ്ടെയ്‌നര്‍ ഏറ്റു വാങ്ങാനെത്തിയ രണ്ട് ഇന്ത്യക്കാരെ അറസ്റ്റു ചെയ്തു. മദ്യ കടത്തിലെ മറ്റു പങ്കാളികളെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.
