ഗൂഗിൾ പേ, ഫോൺ പേ ഇടപാടുകൾ ഇനി സൗജന്യമാകില്ല; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡൽഹി: ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയവയുടെ സൗജന്യ സേവനം അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി ആര്‍ബിഐ. യു.പി.ഐ ഇടപാടുകൾ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകൾക്കായി വേണമെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ​പ്രതികരണം. യു.പി.ഐ ഇടപാടുകൾ നടത്താൻ ചെലവുണ്ട്. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. റീടെയിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വിസയെ മറികടന്ന് ഇന്ത്യയുടെ യു.പി.ഐ മുന്നേറിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐ.എം.എഫാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്ത്യയിലെ 85 ശതമാനം പേയ്മെന്റുകളും യു.പി.ഐയിലൂടെ നടക്കുന്നത്. ആഗോളതലത്തിൽ നടക്കുന്ന പേയ്മെന്റുകളിൽ 60 ശതമാനവും യു.പി.ഐയാണ്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്. ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.24 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് യു.പി.ഐ നടത്തുന്നത്. 32 ശതമാനം വർധനയാണ് കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ യു.പി.ഐ ഇടപാടുകളിലുണ്ടായത്. യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ചുമത്താൻ ഐ.സി.ഐ.സി.ഐ ബാങ്ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ആർ.ബി.ഐ ഗവർണറുടേയും ​പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page