ന്യൂഡൽഹി: ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ ഇടപാടിന്റെ പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് അമേരിക്ക തീരുവ വർദ്ധന ഏർപ്പെടുത്തുമെന്ന ട്രമ്പിൻ്റെ ഭീഷണിയെ മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കേഷൻ നേതാവ് നിക്കി ഹാലി തിരിച്ചടിച്ചു. ഇന്ത്യയെപ്പോലെ ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം അമേരിക്ക കത്തിച്ച് കളയരുതെന്ന് അവർ മുന്നറിയിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അവർ പറഞ്ഞു. അതേസമയം, അമേരിക്കയുടെ ശത്രുക്കളായ റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയുടെ താരിഫ് വർദ്ധന ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ച കാര്യം അവർ ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ചൈന ഇന്ധനം വാങ്ങുന്നതും ട്രമ്പ് തടയണം. അതേസമയം ഇന്ത്യയെപ്പോലെ ശക്തമായ ഒരു രാജ്യവുമായുള്ള ബന്ധം തകർക്കാതിരിക്കാനും ശ്രദ്ധിക്കണം – അവർ മുന്നറിയിച്ചു. സിത്ത് കരോലിനയുടെ മുൻ ഗവർണറാണ് ഹാലി. ട്രമ്പിൻറെ ആദ്യ ഭരണകാലത്ത് ഇവർ ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ അംബാസിഡറും ആയിരുന്നു. ക്യാബിനറ്റ് തസ്തികയിൽ നിയമിതയായ ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജയുമാണ് ഹാലി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥം അവർ 2013 ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞവർഷം മത്സരത്തിൽ നിന്ന് അവർ പിന്മാറി. അതേസമയം അമേരിക്കയുടെ അന്യായവും ധിക്കാരപരവുമായ നിലപാടിനെതിരെ ഇന്ത്യയും പ്രതികരിച്ചിട്ടുണ്ട്. റഷ്യയുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞു.
