ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അതിസുരക്ഷ മേഖലയില്‍ കോണ്‍ഗ്രസ് എംപി ആര്‍ സുധയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. മോഷ്ടാവില്‍ നിന്ന് പൊലീസ് മാല കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിടെയാണ് എംപിയുടെ നാല് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് മാലപൊട്ടിച്ചെടുത്തത്. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സുധ രാമകൃഷ്ണന്‍, ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം നടക്കുമ്പോഴാണ് മോഷ്ടാക്കള്‍ മാല പൊട്ടിച്ചത്. മോഷണ ശ്രമത്തിനിടെ എംപിക്ക് നേരിയ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഡല്‍ഹി പൊലീസിലും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കിയിരുന്നു. കൂടാതെ അതുവഴി വന്ന പൊലീസിനെയും അറിയിച്ചിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മോഷണത്തിനായി പ്രതി എത്തിയ നീല സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
