ഡെറാഡൂൺ: ചൊവ്വാഴ്ച ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ 9 സൈനികരെ കാണാതായതായി റിപ്പോർട്ട്. സൈനിക ക്യാമ്പിൽ നിന്നാണ് ഇവരെ കാണാതായത്. ക്യാമ്പിൽ നിന്ന് നാല് കിലോമീറ്റർ മാത്രം ദൂരമുള്ള തരാലിയിൽ ഉച്ചയ്ക്ക് 1:45 ഉണ്ടായ മേഘ വിസ്ഫോടനത്തെ തുടർന്ന് അനുഭവപ്പെട്ട വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും പെരുമഴയേയും തുടർന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സൈന്യം ദൃഢനിശ്ചയത്തോടെ രംഗത്തുണ്ട്. വെള്ളപ്പൊക്കം ഉണ്ടായി 10 മിനിറ്റിനുള്ളിൽ ഗ്രാമം തന്നെ കുത്തിയെടുത്ത് കൊണ്ടുപോയ ഉത്തരകാശിയിലെ തലാലിയിൽ സൈന്യം തിരച്ചിൽ തുടരുകയാണ്. നിരവധി വ്യാപാരസ്ഥാപനങ്ങളും കെട്ടിടങ്ങളും വെള്ളപ്പൊക്കത്തിൽ തകർന്നതായി പറയുന്നു. ഈ മേഖലയിൽ മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങളുടെ മുക്കാൽ ഭാഗവും ഒലിച്ചു പോയിട്ടുണ്ട് . അപകടത്തിൽ നാലുപേർ മരിക്കുകയും നിരവധിപേർ അവശേഷങ്ങൾക്കിടയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും മരണസംഖ്യയും കാണാതായവരുടെ എണ്ണവും വർദ്ധിക്കുമെന്ന് ആശങ്കയുണ്ട്.
