പുത്തൂര്‍: കേരളത്തിലും കര്‍ണാടകയിലും നിരവധി മോഷണ കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് അഞ്ചുവര്‍ഷത്തിന് ശേഷം പിടിയിലായി. ഹസന്‍ സ്വദേശിയും തലപ്പാടിയില്‍ താമസക്കാരനുമായ സൊഹൈല്‍ എന്ന സോഹിബിനെ(24) ഉപ്പിനങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്തത്.
സൊഹൈലിനെതിരെ ആകെ എട്ട് മോഷണ കേസുകളുണ്ട്. 2020 ലും 2022 ലും ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ രണ്ട് വ്യത്യസ്ത കേസുകളും, 2020 ല്‍ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും ഉള്ളാള്‍ പൊലീസ് സ്റ്റേഷനിലും ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, 2022 ല്‍ കണ്ണപുരം പൊലീസ് സ്റ്റേഷനിലും ഒരുകേസുണ്ട്. അടുത്തിടെ മംഗളൂരുവിലെ തലപ്പാടിയില്‍ താമസിച്ചിരുന്ന ഇയാള്‍ പിന്നീട് താമസം മാറ്റി. ഹാസന്‍ ജില്ലയിലെ ബിട്ടഗൗഡനഹള്ളിയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഉപ്പിനങ്ങാടി എസ്.ഐ കൗശിക്കിന്റെ നേതൃത്വത്തില്‍ ശിവറാം, ശ്രീഷൈല, മുഹമ്മദ് മൗലാന എന്നിവരാണ് പ്രതിയെ പിടികൂടിയത്.
