മംഗളൂരു: പാമ്പ് കടിയേറ്റ് എട്ടുവയസുകാരി മരിച്ചു. കുന്ദാപുര ഷെഡിമാനിലെ ബെപ്പാരെ ഗുഡ്ഡെയങ്ങാടിയില്‍ താമസിക്കുന്ന ശ്രീധര്‍ മഡിവാലയുടെ മകള്‍ സന്നിധിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന പിതാവിനെ കാണാന്‍ പോകുന്നതിനിടെയാണ് സംഭവം. പാമ്പ് കടിച്ച ഉടനെ കുട്ടി വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടനെ ഹെബ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികില്‍സയ്ക്കായി മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ചികില്‍സക്കിടെ കുട്ടി മരണപ്പെട്ടു. മണ്ടി മൂരുകൈ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് സന്നിധി. ജ്യോതിയാണ് മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്. അമാസ്‌ബെയ്ല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
