കാസർകോട്: ദേശീയപാതയുടെ മൊഗ്രാൽ പുത്തൂർ കല്ലങ്കൈ മുതൽ സിപിസി ആർ ഐ വരെ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിൽ അധികൃതർ വിവേചനം കാണിക്കുന്നെന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുണ്ഠിതപ്പെട്ടു. ഈ ഭാഗത്തു നിർമ്മാണ പ്രവർത്തനം 95 ശതമാനം പൂർത്തിയായപ്പോൾ കല്ലങ്കെെ മുതൽ കുളങ്കര വരെ തെരുവിളക്ക് സ്ഥാപിച്ചിട്ടില്ലെന്നും അത് കടുത്ത വിവേചനമാണെന്നും കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനെക്കുറിച്ചു കരാറുകാരോട് ആരാഞ്ഞപ്പോൾ ജനവാസകേന്ദ്രമല്ലാത്ത പ്രദേശമായതു കൊണ്ടാണെന്നാണ് മറുപടി കിട്ടിയതെന്ന് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രശ്നത്തിൽ ഇടപെടണമെന്ന് എം പി യോടും, ഹൈവേ അതോറിറ്റിയോടും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ബഹുജനപ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നു ഭാരവാഹികളായവേലായുധൻ, നാരായണൻ നായർ, ഹനീഫ്, അഹമ്മദ് ചൗക്കി മുന്നറിയിച്ചു.
