ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജൂണിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സ്ഥാപക നേതാവായ ഷിബു സോറന്‍ നാലുപതിറ്റാണ്ടോളം പാര്‍ട്ടിയെ നയിച്ചിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നു. 2006 ല്‍ കേന്ദ്ര മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് തവണ രാജ്യസഭാംഗമായി. രൂപീ സോറനാണ് ഭാര്യ. മകനായ ഹേമന്ത് സോറന്‍ ഇപ്പോള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാണ്. ദുര്‍ഗ സോറന്‍, ബസന്ത് സോറന്‍, അഞ്ജലി സോറന്‍ എന്നിവരാണ് മറ്റുമക്കള്‍.
ബീഹാര്‍ രാംഗഡ് ജില്ലയിലെ നെമ്ര ഗ്രാമത്തിലാണ് സോറന്‍ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ പണമിടപാടുകാരുടെ ഗുണ്ടകള്‍ സോറന്റെ പിതാവിനെ കൊലപ്പെടുത്തി. 18-ാം വയസ്സില്‍ സോറന്‍ സന്താല്‍ നവ്യൂവക് സംഘം രൂപീകരിച്ചു. ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവ് എ കെ റോയ്, കുര്‍മി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവരുമായി ചേര്‍ന്ന് 1972 ല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രൂപീകരിച്ചു. 1980-ല്‍ ദുംകയില്‍ നിന്നാണ് അദ്ദേഹം ആദ്യം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അത് ജെഎംഎമ്മിന്റെ ശക്തികേന്ദ്രമായി മാറി. 2019-ല്‍ ബിജെപിയുടെ നളിന്‍ സോറന്‍ 45,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. 2005 ല്‍ ആദ്യ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി. എന്നാല്‍ നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒന്‍പത് ദിവസത്തിനുള്ളില്‍ രാജിവയ്‌ക്കേണ്ടിവന്നു.
