ആരോഗ്യവകുപ്പിന്റെ തകര്‍ന്ന സിസ്റ്റം ശരിയാക്കാതെ ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം പാവപ്പെട്ട രോഗികളോടുള്ള യുദ്ധപ്രഖ്യാപനം: ഐ എം എ

തിരുവനന്തപുരം: സംസ്ഥാനത്തെ കുത്തഴിഞ്ഞ പൊതുജനാരോഗ്യ രംഗത്തെ ശരിയാക്കുന്നതിനു പകരം ഗവ. ആശുപത്രികളിലെ അപര്യാപ്തതകളെക്കുറിച്ചു പറഞ്ഞ മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരെ പ്രതികാരം തീര്‍ക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കമെങ്കില്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുമെന്നു ഐ എം എ മുന്നറിയിച്ചു.
സര്‍ക്കാരിന്റെ അത്തരം പ്രതികാര നടപടികള്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന് അവര്‍ പറഞ്ഞു. ഡോ. ഹാരിസ് സദുദ്ദേശത്തോടെയാണ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. യഥാര്‍ത്ഥ പ്രശ്‌നം ആരോഗ്യവകുപ്പിന്റെ സിസ്റ്റം തകരാറായതാണെന്നു വകുപ്പു മന്ത്രി നേരത്തെ സമ്മതിച്ചിരുന്ന കാര്യം ഐ എം എ ചൂണ്ടിക്കാട്ടി. സ്വന്തം വകുപ്പിലെ തകരാറായ സിസ്റ്റം ശരിയാക്കാന്‍ നടപടിയൊന്നുമെടുക്കാതെ ജനകീയ ഡോക്ടര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കാനുള്ള നീക്കം പാവപ്പെട്ട രോഗികളോടുള്ള യുദ്ധ പ്രഖ്യാപനമായേ കരുതാനാവൂ എന്ന് ഐ എം എ തിരുവനന്തപുരം ജില്ലാ പ്രസി. ഡോ. ആര്‍ ശ്രീജിത്ത്, സെക്രട്ടറി ഡോ. സ്വപ്‌ന എസ് കുമാര്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page