ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വയ്ക്കുകയും തുടര്‍ന്ന് ശശിതരൂര്‍ ഉള്‍പ്പെടെ പല പേരുകള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു പറഞ്ഞു കേള്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ അക്കാര്യം തരൂരിനോടു തന്നെ നേരിട്ടു ചോദിച്ച വാര്‍ത്താ ലേഖകരോടു അത് തനിക്കറിയില്ലെന്നു അദ്ദേഹം തുറന്നു പറഞ്ഞു. എന്നാല്‍ വൈസ് പ്രസിഡന്റാവുന്നതു ഭരണകക്ഷിയായ ബിജെപിയുടെ നോമിനിയായിരിക്കുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളില്‍ ഒന്നായ രാജ്യ സഭയിലേക്കു സംസ്ഥാന നിയമസഭകള്‍ക്കും വോട്ടുണ്ട്. അതില്‍ ഭൂരിപക്ഷം വോട്ട് ബിജെപി നോമിനിക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു മുമ്പ് അക്കാര്യത്തില്‍ പ്രതിപക്ഷങ്ങളുമായി ഭരണകക്ഷി ചര്‍ച്ച നടത്തുമെന്നു താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ആരു വൈസ് പ്രസിഡന്റാവുമെന്നു ആര്‍ക്കറിയാമെന്നു കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ ഒമ്പതിനാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. വിജ്ഞാപനം പുറപ്പെടുവിക്കും. ആഗസ്റ്റ് 21നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. വോട്ടെടുപ്പു ദിവസമായ സെപ്തംബര്‍ ഒമ്പതിനു തന്നെ ഫലപ്രഖ്യാപനം നടക്കും. രാജ്യസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരുമായ അംഗങ്ങളും ലോക്‌സഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമടങ്ങിയ ഇലക്ടറര്‍ കോളേജാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും 782 അംഗങ്ങളാണ് ഉപരാഷ്ട്രപതിരിയെ തിരഞ്ഞെടുക്കുന്ന വോട്ടര്‍മാര്‍. ഇതില്‍ 392 വോട്ടു ലഭിക്കുന്ന സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റാവും. 542 അംഗ ലോക്‌സഭയില്‍ എന്‍ഡിഎക്കു 293 അംഗങ്ങളുണ്ട്. 240 അംഗ രാജ്യസഭയില്‍ 129 അംഗങ്ങളും ബിജെപിക്കുണ്ട്. എന്‍ഡിഎക്ക് 422 അംഗങ്ങളുടെ പിന്തുണയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
