കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആനന്ദ ഹരിപ്രസാദാണ് മരിച്ചത്. കുടുംബ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല, വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന്റെ മാതാവ് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസീക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
