പത്തനംതിട്ട: പത്തംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യ വീട്ടിലെ രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ചു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്. അഞ്ചാനിക്കൽ വീട്ടിൽ ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57), ശശിയുടെ മകൾ ശ്യാമ (33) എന്നിവരെയും കുത്തിപ്പരിക്കേൽപിച്ചു. ഇവര്‍ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ശ്യാമ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. പത്തനംതിട്ട പുല്ലാട് ആലുംന്തറയിലാണ് സംഭവം. ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അജി വീട്ടിൽ മുൻപും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കെതിരേ നേരത്തേതന്നെ ചില അടിപിടിക്കേസുകളുണ്ട്.
