കണ്ണൂര്‍: എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ മദ്രസാ അധ്യാപകന്‍ റിമാന്റില്‍. ഇയാളെ ചോദ്യം ചെയ്യുന്നതിനായി തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ സിദ്ദീഖ് നഗര്‍ സ്വദേശി മുഹമ്മദ് ഷാഹിദാണ് കേസിലെ പ്രതി. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ എട്ടുമണിയോടെ ക്ലാസ് മുറിയില്‍ വെച്ച് മൂന്നാം ക്ലാസുകാരിയായ കുട്ടിയുടെ വസ്ത്രം അഴിച്ചു സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു എന്നാണ് കേസ്. ഇതിനുമുമ്പുള്ള മറ്റൊരു ദിവസവും സമാനമായ അനുഭവം കുട്ടിക്ക് ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷാഹിദ് കീഴടങ്ങിയത്.
