തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് 2000 കര്‍ഷക പച്ചക്കറി ചന്തകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കര്‍ഷകര്‍ക്ക് പത്ത് ശതമാനവും ജൈവ പച്ചക്കറി കര്‍ഷകര്‍ക്ക് 20 ശതമാനവും അധിക വില നല്‍കി മാര്‍ക്കറ്റിലേക്കാവശ്യമായ പച്ചക്കറി സംഭരിക്കും. പൊതുജനങ്ങള്‍ക്ക് 30 ശതമാനം വിലകുറച്ചുനല്‍കും. പച്ചക്കറി ഉല്‍പന്നങ്ങള്‍ വിറ്റുപോകാതെ വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും ഉല്‍പന്ന ലഭ്യത കര്‍ഷകരുമായി ചര്‍ച്ചചെയ്തു ഉടന്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും കൃഷി വകുപ്പ് ജീവനക്കാരോട് അദ്ദേഹം നിര്‍ദേശിച്ചു.
