മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിന് പിറകില്‍ മറ്റൊരു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. 22 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കിന്‍ഫ്രാ പര്‍ക്കിനടുത്തെ ആറുവരി പാതയിലാണ് അപകടം. കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസ് നിറുത്തിയപ്പോള്‍ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കുറ്റിപ്പുറത്തെ ഗവ-സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
