കണ്ണൂര്‍: ബംഗ്ളൂരുവില്‍ നിന്നെത്തിച്ച് ജില്ലയില്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവിനെ മെത്താംഫിറ്റമിന്‍ സഹിതം കണ്ണൂര്‍ സര്‍ക്കിള്‍ എക്സൈസ് സംഘം പിടികൂടി. തില്ലേരിയിലെ സി.എച്ച്.ലുക്മാന്‍ മസൂറിനെയാണ് (24) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവാവിന്റെ കൈയില്‍ നിന്ന് 42 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പ്രഭാത് ജംഗ്ഷന്‍, പയ്യാമ്പലം, കാനത്തൂര്‍, തില്ലേരി ഭാഗങ്ങളില്‍ എക്സൈസ് സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. തില്ലേരിയില്‍ വെച്ചാണ് യുവാവ് വലയിലായത്.
വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് ജില്ലയില്‍ ചില്ലറയായി വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. മെത്താംഫിറ്റമിന്‍ ചില്ലറയാക്കി തൂക്കി വില്‍പ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇയാളില്‍ നിന്ന് കണ്ടെടുത്തു. എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍ കെ.ഷജിത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഗ്രേഡ് അസി. ഇന്‍സ്പെക്ടര്‍മാരായ കെ.ഷജിത്ത്, പി.സി.പ്രഭുനാഥ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി.വി.സനൂപ്, സിവില്‍ ഓഫീസര്‍മാരായ പി.ടി.ശരത്ത്, വി.വി.ശ്രീജിന്‍, അശ്വതി എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
