തിരുവനന്തപുരം: ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ മാമം ചന്തയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന മാരുതി കാറിനു തീ പിടിച്ചു. കാറിലുണ്ടായിരുന്ന റോമിന്‍, റോലാന്റ്, ഇന്ദിര എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സ് തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായര്‍, അനീഷ്.ആര്‍, ഷിജിമോന്‍.എന്‍, പ്രദീപ് കുമാര്‍.വി, നിധീഷ്.ആര്‍, മുഹമ്മദ് സാഗര്‍, ജയരാജ്, അരുണ്‍ എസ് കുറുപ്പ്, പ്രജീവ് എന്നിവര്‍ ഫയര്‍ ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.
