കണ്ണൂര്‍:ബൈക്കിന്റെ എയര്‍ ഫില്‍റ്ററിനുള്ളില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍ . ശ്രീകണ്ഠപുരം നിടിയേങ്ങ വല്യത്തറയില്‍ വീട്ടില്‍ വി.എസ് അമൃതി (28) നെ യാണ്ണ് ഇരിട്ടി എസ്.ഐ എം.ജെ.ബെന്നിയും റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. 18.639 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
വ്യാഴാഴ്ച വൈകുന്നേരം 5.40 ന് കൂട്ടുപുഴയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് അമൃത് പിടിയിലായത്. താല്‍ക്കാലിക രജിസ്ട്രേഷന്‍ ബൈക്കിലാണ് ഇയാള്‍ ബംഗളൂരുവില്‍ നിന്നും എം.ഡി.എം.എ കടത്തിയതെന്നു പൊലീസ് പറഞ്ഞു.
