കൊച്ചി: ക്ഷുഭിതമായ യുവത്വത്തിന്റെ പ്രതീകമായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്ന റാപ്പര്‍ വേടന്‍ ചില്ലറക്കാരനല്ലെന്നു വേടന്റെ പീഡനത്തിനിരയായ യുവതികള്‍ വിലപിക്കുന്നു. സമൂഹം തെറ്റെന്നു പറയുന്ന കാര്യങ്ങള്‍ വേടന്‍ ആവേശത്തോടെ അവഗണിക്കുകയും അതിനെ ധീരതയും സാഹസികവുമായി ഒരു വിഭാഗം എടുത്തുകാട്ടുകയും ചെയ്യുമ്പോള്‍ വേടന്റെ മാര്‍ക്കറ്റ് പത്തും പതിനഞ്ചും ഇരട്ടിയായി അതിവേഗം മാറുകയാണെന്ന് വേടനെ വീക്ഷിക്കുന്ന സഹൃദയര്‍ സംശയിക്കുന്നു. ഒപ്പം കൗമാരകേരളം വേടനെ തങ്ങളുടെ പ്രതീകമായി കെട്ടിപ്പുണരുന്നു.
വേടനെതിരെ പീഡനക്കേസ് കൂടി ഉയര്‍ന്നതോടെ വേടന്‍ അനുകൂലികള്‍ ഒരു വിഭാഗത്തും പീഡിതരായ യുവതികള്‍ മറുഭാഗത്തും നിരന്നു. നിഷ്പക്ഷര്‍ വേടനോടുള്ള അധികാര കേന്ദ്രങ്ങുടെ മൃദുസമീപനത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കുന്നുമുണ്ട്.
കൊച്ചി സ്വദേശിനിയായ ഒരു വനിതാ ഡോക്ടറാണ് വേടന്റെ പൈശാചികമായ ലൈംഗിക ക്രൂരതകള്‍ വെളിപ്പെടുത്തിക്കൊണ്ടു തൃക്കാക്കര പൊലീസിനു പരാതി നല്‍കിയത്. വേടന്റെ വൈകൃതങ്ങള്‍ വിവരിച്ചുകൊണ്ട് പീഡനത്തിനിരയായ വനിതാ പൊതു പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവരും സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം അനുഗൃഹീതകലാകാരനായ വേടനെതിരെ ലഹരിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ ചൂടാറും മുമ്പു പുലിപ്പല്ലു വിവാദവുമുയര്‍ന്നിരുന്നു. ഈ വിവാദങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പു വേടന്റെ റാപ്പര്‍ സംഗീതപരിപാടിക്കു പരമാവധി രണ്ടുലക്ഷം രൂപയായിരുന്നു പ്രതിഫലമെന്നു പറയുന്നുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്കൊപ്പം യുവത്വത്തിന്റെ ആവേശമായി മാറിയ വേടന് പ്രതിഫലത്തില്‍ 10വും 15വും ഇരട്ടിവരെ വര്‍ധനവുണ്ടായിട്ടുണ്ടെന്നു സംസാരമുണ്ട്. ഇപ്പോഴത്തെ ലൈംഗീക പീഡനക്കേസോടെ വേടന്റെ മാര്‍ക്കറ്റ് ഇനിയും കുതിച്ചു കയറുമെന്ന് കരുതുന്നവരുമുണ്ട്. വേടന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കെതിരെ നിരവധി യുവതികള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വൈറലായിട്ടുണ്ട്.
