മുംബൈ 3.97 കോടി രൂപയുടെ മ്യാവൂ , മ്യാവൂ ( മെഫെട്രോൺ) മയക്കുമരുന്നുമായി രണ്ടുപേരെ താ നെയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2 . 1 8 4 കിലോ മയക്കുമരുന്ന് പിടിച്ചു .താനെയിലെ ഭക്ഷ്യസാധന വിതരണ ഏജൻ്റ് ഇർഫാൻ അമാനുള്ള ഷേക്ക് ( 36 ) ,ഷാൻ റൂക്ക് സത്താർ മേവ എന്ന റിസ്വാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇർഫാൻ അമാനുള്ള ഷോക്കിൽ നിന്നു
3, 0 4 , 71, 700 രൂപയുടെയും റിസ്വാനിൽ നിന്ന്
92, 68 ,3 0 0 രൂപയുടെയും മയക്കുമരുന്നാണ് പിടികൂടിയത് എന്ന് താനെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമർ സിംഗ് ജാദവ് പറഞ്ഞു. സിറ്റി പോലീസ് , ക്രൈം ബ്രാഞ്ച് ആൻറി നർക്കോട്ടിക് വിംഗ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ലഹരി ഇവ പിടി കൂടിയത്. റിസ്വാനെ മധ്യപ്രദേശ് മാൻഡ് സൗറിൽ നിന്നാണ് പിടികൂടിയത്. ഇർഫാൻ അമാനുള്ള ഷേക്കിനെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാരക ലഹരി ഉൻമൂലന യജ്ഞത്തിൻ്റെ ഭാഗമായി കൊറിയർ മുതൽ കച്ചവടക്കാർ വരെയും മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട മുഴുവൻ ഇടനിലക്കാരെയും പിടികൂടുമെന്നു പോലീസ് അറിയിച്ചു. പോലീസും ലഹരി വിരുദ്ധ ക്വാഡും സംയുക്തമായാണ് ലഹരി വേട്ട ആരംഭിച്ചിട്ടുള്ളത്.
