തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, ഇരിങ്ങാലക്കുട, കാരുമാത്ര സ്വദേശിനിയായ ഫസീല (23)യാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ ടെറസില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലി(29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫസീലക്ക് ഒരു കുട്ടിയുണ്ട്. രണ്ടാമതും ഗര്‍ഭിണിയാണെന്നും കഴിഞ്ഞ ദിവസം തന്നെ അടിവയറ്റില്‍ ചവിട്ടിയതായും ഭര്‍തൃവീട്ടുകാരില്‍ നിന്നു കടുത്ത പീഡനമാണെന്നും കാണിച്ച് മാതാവിനു വാട്‌സ്ആപ് സന്ദേശം അയച്ച ശേഷമാണ് ഫസീല ജീവനൊടുക്കിയതെന്നു പറയുന്നു.
