ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയതായി പരാതി. കൊണസീമ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജനെതിരെ പൊലീസ് കേസെടുത്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാല്‍ മൂന്നു മാസമായി പെണ്‍കുട്ടിയുടെ ആര്‍ത്തവം തെറ്റിയത് മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായത്.
സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ റായവാരം പൊലീസ് സ്റ്റേഷനില്‍ പോക്സോ പ്രകാരം കേസെടുത്തു
