പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന ആറംഗ തീര്‍ത്ഥാടക സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. പമ്പയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അട്ടതോടിനും ചാലക്കയത്തിനുമിടയിലുള്ള പ്ലാന്തോട്ടാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. തീപിടിത്തമുണ്ടായയുടനെ യാത്രക്കാര്‍ കാര്‍ നിറുത്തി രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി. ശബരിമലയില്‍ ഇന്ന് രാവിലെ ആരംഭിച്ച നിറപുത്തരി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാറിലുണ്ടായിരുന്നവര്‍. ആഘോഷം രാത്രി 10 മണിക്ക് സമാപിക്കും.
