3.97 കോടി രൂപയുടെ മ്യാവു മ്യാവു മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

മുംബൈ 3.97 കോടി രൂപയുടെ മ്യാവൂ , മ്യാവൂ ( മെഫെട്രോൺ) മയക്കുമരുന്നുമായി രണ്ടുപേരെ താ നെയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 2 . 1 8 4 കിലോ മയക്കുമരുന്ന് പിടിച്ചു .താനെയിലെ ഭക്ഷ്യസാധന വിതരണ ഏജൻ്റ് ഇർഫാൻ അമാനുള്ള ഷേക്ക് ( 36 ) ,ഷാൻ റൂക്ക് സത്താർ മേവ എന്ന റിസ്വാൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇർഫാൻ അമാനുള്ള ഷോക്കിൽ നിന്നു3, 0 4 , 71, 700 രൂപയുടെയും …

ഇന്ത്യൻ ബഹിരാകാശ ഗവേഷകേന്ദ്രവും നാസയും ചേർന്നു ഭൂമി നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം നാസയുടെ സഹകരണത്തോടെ നിർമ്മിച്ച അത്യാധുനിക ഭൗമ നിരീക്ഷണ ദൗത്യമായ നിസാർ (നാസ – ഐ.എസ്.ആർ.ഒ. സിന്തറ്റിക് അപ്പാർച്ചർ റഡാർ ) ഉപഗ്രഹം ശ്രീഹരിക്കോട്ട സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു ബുധനാഴ്ച വൈകിട്ട് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 5.40 നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 10 വർഷത്തിലധികം കാലം കൊണ്ടാണ് ഇൻഡ്യയുടെ ബഹിരാകാശ നിരീക്ഷണത്തിലെ നാഴികക്കല്ലായ ഈ ഉപഗ്രഹം നിർമ്മിച്ചത്. ഇൻഡ്യൻ – അമേരിക്കൻ ബഹിരാകാശ ഏജൻസികൾ 1.5 ദശലക്ഷത്തിലധികം ഡോളർ …

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാന്‍ യുവതി പിഞ്ചുകുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു; ഇരുവരെയും കയ്യോടെ പൊക്കി പൊലിസ്

ഹൈദരാബാദ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാന്‍ യുവതി 15 മാസം മാത്രം പ്രായമായ കുഞ്ഞിനെ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു സ്ഥലംവിട്ടു. തെലങ്കാന നല്‍ഗൊണ്ട ആര്‍ടിസി ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശിനി നവീനയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാണ് വിവരം. ഭാര്യയെയും കുഞ്ഞിനെയും കാണാത്തതിനെ തുടർന്ന് ഭര്‍ത്താവ് പൊലീസിൽ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകാന്‍ യുവതി നേരത്തെ തീരുമാനിച്ചതായി കണ്ടെത്തി. ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും …

21 കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു

കൊല്ലം: 21 കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ …

നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം; ആളപായമില്ല

കാസര്‍കോട്: നായന്മാര്‍മൂല ബാഫഖി നഗര്‍ പടിഞ്ഞാറേ മൂലയില്‍ ഹൈദ്രോസ് ജുമാ മസ്ജിദ് തെരുവത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള രണ്ടുനില ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം. ഏണിക്കൂടിന്റെ അടിയില്‍ ഉണ്ടായിരുന്ന ഉപയോഗശൂന്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍, പേപ്പറുകള്‍ മറ്റ് വേസ്റ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. കനത്ത ചൂടിന്റെ ആഘാതത്തില്‍ ചുമരും തറയും വിണ്ടുകീറി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. തീയും പുകയും കണ്ട സമീപവാസികള്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ …

പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന കേസ്: പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദ്ദിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു. തൃക്കരിപ്പൂരിനടുത്തെ സ്ത്രീയെ കേസിലെ ഒന്നും രണ്ടും പ്രതികളായ ജലീസ്, ജാസിം എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല കാണാതെ പോവുകയും ചെയ്തുവെന്ന കേസാണ് ജില്ലാ കോടതി തള്ളിക്കളഞ്ഞത്. 2019 ജുലായ് 29നാണ് അക്രമമെന്നാണ് പരാതി. പ്രതികള്‍ സഹോദരന്മാരാണ്. പ്രതികള്‍ക്കു വേണ്ടി അഡ്വ. നിഖില്‍ നാരായണന്‍ കോടതിയില്‍ ഹാജരായി.

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ബുധനാഴ്ച രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ ആരുമുണ്ടായിരുന്നില്ല. സാധാരണ രാവിലെ 6 മണിയോടെ ജിമ്മില്‍ എത്താറുള്ള രാജ് എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി. ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26നാണ് കുഴഞ്ഞു വീണത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് …

കള്ളത്തോക്ക് പിടികൂടി; പൊലീസിനെ കണ്ട് വീട്ടുടമ ഇറങ്ങിയോടി

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച കള്ളത്തോക്ക് പിടികൂടി. പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഉന്നതിയിലെ ചപ്പിലിബാബുവിന്റെ വീട്ടില്‍ നിന്നാണ് പയ്യാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശിയും സംഘവും കള്ളത്തോക്ക് പിടികൂടിയത്. പൊലീസിനെ കണ്ട് ബാബു ഓടി രക്ഷപ്പെട്ടു. നായാട്ടിനുപയോഗിക്കുന്ന കള്ളത്തോക്ക് വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വീട്ടില്‍ പരിശോധനക്കെത്തിയത്.പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ ടോമി, പി.പി പ്രഭാകരന്‍, എ.എസ്.ഐമാരായ കെ.വി പ്രഭാകരന്‍, റീന, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

നായന്മാര്‍മൂലയിലെ പ്രവാസിയുടെ ദുരൂഹമരണം; ജില്ലാ പൊലീസ് മേധാവി അന്വേഷിക്കണമെന്ന് ഹൈക്കോടതി

കാസര്‍കോട്: നായന്മാര്‍മൂല, പാണലം സ്വദേശിയായ പ്രവാസി യുവാവിന്റെ ദുരൂഹമരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി, ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട അബ്ദുല്‍ മജീദിന്റെ ഭാര്യ നസീമയും മകന്‍ ഖിളര്‍ഷയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 2023 നവംബര്‍ 1ന് രാവിലെ 11 മണിയോടെയാണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേനാള്‍ സുഹൃത്താണ് അബ്ദുല്‍ മജീദിനെ ചന്ദ്രഗിരിപ്പുഴക്ക് സമീപത്തെ റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് ഭാര്യ പരാതിയില്‍ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ അബ്ദുല്‍ …

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രിന്‍സിപ്പിലിനെതിരെ പോക്സോ കേസ്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയതായി പരാതി. കൊണസീമ ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയരാജനെതിരെ പൊലീസ് കേസെടുത്തു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാല്‍ മൂന്നു മാസമായി പെണ്‍കുട്ടിയുടെ ആര്‍ത്തവം തെറ്റിയത് മാതാവിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായത്.സംഭവത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ റായവാരം പൊലീസ് സ്റ്റേഷനില്‍ പോക്സോ പ്രകാരം …

പാസഞ്ചര്‍ ട്രെയിനില്‍ അധ്യാപകന് നേരെ അക്രമം; മംഗളൂരുവില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ട്രെയിനില്‍ അധ്യാപകന് നേരെ അക്രമം നടത്തിയ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പാസഞ്ചര്‍ ട്രെയിനില്‍ അക്രമം നടന്നത്. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ അധ്യാപകനായ കെ സജനാ(48)ണ് വിദ്യാര്‍ഥികളുടെ അക്രമത്തിനിരയായത്. മഞ്ചേശ്വരത്തുനിന്നും പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്നു സജന്‍. ട്രെയിന്‍ കാഞ്ഞങ്ങാട് എത്താറായപ്പോള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നു. അധ്യാപകന് സമീപം ഇരിക്കുകയായിരുന്ന ഒരു വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികള്‍ …

പുത്തിഗെ പഞ്ചായത്ത് വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം: മുസ്ലിം ലീഗ്

പുത്തിഗെ: പുത്തിഗെ പഞ്ചായത്തിലെ കരടു വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാക്കിയിരിക്കുകയാണ് അധികൃതരെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് ലീഗ് സെക്രട്ടറി ഇ.കെ മുഹമ്മദ് കുഞ്ഞി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.പല പഞ്ചായത്തു വാര്‍ഡുകളിലെയും വോട്ടര്‍ ലിസ്റ്റില്‍ വാര്‍ഡ് അതിര്‍ത്തി വിട്ടും വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്നു പരാതിയില്‍ പറഞ്ഞു. വോട്ടര്‍മാരെ പുതിയ വാര്‍ഡിലേക്കും പോളിംഗ് ബൂത്തിലേക്കും ക്രമീകരിച്ചപ്പോഴും അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ കൂടി മറ്റു വാര്‍ഡുകളില്‍ ചാടിക്കയറിയിരിക്കുന്നു. പഞ്ചായത്ത് 11-ാം വാര്‍ഡിലെ അനന്തപുരം വാര്‍ഡില്‍പ്പെട്ട വോട്ടര്‍മാര്‍ …

രണ്ടു മക്കളുമായി യുവതി കിണറ്റില്‍ ചാടി; യുവതിയുടെയും ഒരു കുട്ടിയുടെയും നില ഗുരുതരം

പയ്യന്നൂര്‍: പരിയാരം, ശ്രീസ്ഥയില്‍ യുവതി രണ്ടു മക്കളുമായി കിണറ്റില്‍ ചാടി. ധനഞ്ജയ ആണ് മക്കളുമായി കിണറ്റില്‍ ചാടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അയല്‍വാസികളും വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൂന്നു പേരെയും പുറത്തെടുത്തു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ യുവതിയുടെയും ഒരു കുട്ടിയുടെയും നില അതീവ ഗുരുതരമാണ്. സ്വന്തം വീട്ടിലായിരുന്ന യുവതിയും മക്കളും അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയതെന്നു പറയുന്നു.

മലപ്പുറത്ത് കോഴി മാലിന്യ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മലപ്പുറം: കോഴി മാലിന്യ പ്ലാന്റ് വൃത്തിയാക്കാനിറങ്ങിയ 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അരീക്കോട് കളപ്പാറയില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. കോഴിയിറച്ചി വില്‍പനക്കാരായ 16 പേര്‍ ചേര്‍ന്ന് നടത്തുന്ന കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ശുചീകരണത്തിനിറങ്ങിയ അസം സ്വദേശികളായ ബികാസ് കുമാര്‍, സമദലി, ബിഹാര്‍ സ്വദേശി ഹിതേഷ് ശരണ്യ എന്നിവരാണ് മരിച്ചത്. മാലിന്യപ്ലാന്റ് ശുചീകരിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ കുഴിയില്‍ വീണ് അബോധാവസ്ഥയിലായ വിവരമറിഞ്ഞാണ് മറ്റുള്ളവര്‍ സ്ഥലത്തെത്തിയത്. അപകടത്തില്‍പെട്ടയാളെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ ആളും പ്ലാന്റില്‍ ബോധരഹിതനായി. ഇരുവരെയും കരക്കെത്തിക്കാന്‍ …

സുഹൃത്തുക്കളെ കിട്ടാത്തതിന്റെ വിഷമം; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു

തിരുവനന്തപുരം: ഉറ്റ ചങ്ങാതിമാരെ കിട്ടാത്തതിന്റെ വിഷമമാണെന്ന് പറയുന്നു, പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. നെയ്യാറ്റിന്‍കരയിലെ ഊതുട്ടുകാല്‍ സ്വദേശിനി പ്രതിഭയാണ് ആത്മഹത്യചെയ്തത്. നെയ്യാറ്റിന്‍കര ജിഎച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ്. ബുധനാഴ്ച രാവിലെയാണ് മകളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് പ്രതിഭയുടെ മാതാവ് പ്രീത പറഞ്ഞു. ക്ലാസില്‍ സുഹൃത്തുക്കളില്ലാത്തിന്റെ വിഷമം മകള്‍ പറയാറുണ്ടായിരുന്നുവെന്ന് മാതാവ് പ്രീത പറഞ്ഞു. ഇടയ്ക്ക് മൂന്ന് ദിവസം വീട്ടില്‍ നിന്നു സ്‌കൂളിലേക്ക് പോയെങ്കിലും മകള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് കൂട്ടുകാരില്ലാത്തിന്റെ പേരില്‍ മകള്‍ അനുഭവിക്കുന്ന ദുഖം …

ഗര്‍ഭിണിയായ ഫസീല എന്തിനു ജീവനൊടുക്കി?; മാതാവിനു അയച്ച സന്ദേശം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, ഇരിങ്ങാലക്കുട, കാരുമാത്ര സ്വദേശിനിയായ ഫസീല (23)യാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ ടെറസില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലി(29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫസീലക്ക് ഒരു കുട്ടിയുണ്ട്. രണ്ടാമതും ഗര്‍ഭിണിയാണെന്നും കഴിഞ്ഞ ദിവസം തന്നെ അടിവയറ്റില്‍ ചവിട്ടിയതായും ഭര്‍തൃവീട്ടുകാരില്‍ നിന്നു കടുത്ത പീഡനമാണെന്നും കാണിച്ച് മാതാവിനു വാട്‌സ്ആപ് സന്ദേശം അയച്ച ശേഷമാണ് ഫസീല ജീവനൊടുക്കിയതെന്നു പറയുന്നു.

കാഞ്ഞങ്ങാട്ട് പട്ടാപ്പകല്‍ കവര്‍ച്ച; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തു നിന്നും ഇരുമ്പു ജാക്കികള്‍ കവര്‍ന്ന് ടെമ്പോയില്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, മാവുങ്കാലിലെ മനു (38), ബല്ലയിലെ മനീഷ് (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ എം.വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എന്‍.എച്ച്.എം ഓഫീസിന്റെ കീഴില്‍ പുതിയ കോട്ടയില്‍ പണിയുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ആവശ്യത്തിനു എത്തിച്ചതായിരുന്നു നിര്‍മ്മാണ …

മരുന്നാണെന്ന് കരുതി എലിവിഷം കഴിച്ചു; ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

മരുന്നാണെന്ന് കരുതി എലിവിഷം കഴിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ ചികില്‍സക്കിടെ മരിച്ചു. മംഗളൂരു നോര്‍ത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും സൂറത്ത്കല്‍ ചെല്ല്യാരു ഹരേകല സ്വദേശിയുമായ മഞ്ജുനാഥ് ഹെഗ്ഡെ(44) ആണ് മരിച്ചത്. ആയുര്‍വേദ ചികില്‍സയുടെ ഭാഗമായി ചില മരുന്നുകള്‍ വീട്ടില്‍ വാങ്ങിവച്ചിരുന്നു. മരുന്ന് മാറി അബദ്ധത്തില്‍ എലിവിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ മരിച്ചു.ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.